ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങിയ കാറിന്റെ ജനാലയില്‍ പിടിച്ച് തൂങ്ങിയ ആരാധകര്‍ക്കെതിരെ ഇല്യാന ഡിക്രൂസ്

 


മുംബൈ: (www.kvartha.com 21.08.2017) താരാരാധന അതിരുകടക്കുന്നതിനെതിരെ ഇല്യാന ഡിക്രൂസ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പുരുഷ ആരാധകര്‍ക്കെതിരെ പൊട്ടിത്തെറിച്ചത്. തന്നോട് അപമര്യാദയായി പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്നും താരം പറഞ്ഞു.

ഞാനൊരു പൊതുജന സമ്മതയാണ്. സ്വകാര്യതയുടെ ആഡംബരമോ അജ്ഞാതവാസമോ എനിക്ക് വേണ്ട. എന്നാല്‍ എന്നോട് അപമര്യാദയായി പെരുമാറാന്‍ അവകാശമുണ്ടെന്നല്ല അതിന്റെ അര്‍ത്ഥം. താരാരാധനയുമായി അതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട. മരണം വരെ ഞാനൊരു സ്ത്രീ തന്നെയായിരിക്കും- എന്നായിരുന്നു ഇല്യാനയുടെ ട്വീറ്റ്.

ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങിയ കാറിന്റെ ജനാലയില്‍ പിടിച്ച് തൂങ്ങിയ ആരാധകര്‍ക്കെതിരെ ഇല്യാന ഡിക്രൂസ്

ട്വീറ്റില്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ താരം തയ്യാറായില്ല. എന്നാല്‍ മുംബൈയിലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന സംഭവം വിശദീകരിച്ചിരുന്നു.

താരത്തിന്റെ കാര്‍ ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങിയപ്പോള്‍ ചില പുരുഷ ആരാധകര്‍ ജനലില്‍ പിടിച്ച് തൂങ്ങി താരത്തെ ശല്യം ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Actor Ileana D’Cruz, in a series of tweets, has blasted a male fan for misbehaving with her. The 29-year-old star said she may be a “public figure” but that does not give anyone the right to trouble her.

Keywords: Entertainment, Ileana D'Cruz


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia