ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുറുപ്പ്'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Feb 4, 2021, 17:43 IST
കൊച്ചി: (www.kvartha.com 04.02.2021) ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്നും ആണ് പോസ്റ്ററിലുള്ളത്. ഇരുവരും വെള്ള ടീ ഷര്‍ട്ടും കാക്കി പാന്റ്സും ആണ് ധരിച്ചിരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് പോസ്റ്റര്‍.
ബഹുഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും വിവരം. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഒന്‍പത് വര്‍ഷം തികയുന്ന ദിവസത്തിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സണ്ണി വെയിനും സെക്കന്റ് ഷോയിലൂടെയാണ് സിനിമയില്‍ രംഗപ്രവേശം നടത്തിയത്.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Dulquar Salman, 'Kurup' starring Dulquer Salman in the lead role; New poster released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.