SWISS-TOWER 24/07/2023

കാറപകടം ഖുശ്ബു വ്യാജമായി ഉണ്ടാക്കിയതെന്ന് ആരോപണം; ശക്തമായ മറുപടിയുമായി നടി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 20.11.2020) കാറപകടം ഖുശ്ബു വ്യാജമായി ഉണ്ടാക്കിയതെന്ന് ആരോപണത്തിന് ശക്തമായ മറുപടിയുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാളാണ് കഴിഞ്ഞ ദിവസം ഖുശ്ബുവിനു നേരെ ഉണ്ടായ അപകടം വ്യാജമാണെന്ന തരത്തില്‍ പ്രതികരിച്ചത്. ഖുശ്ബു മികച്ച നടിയാണെന്നിന് തെളിവാണ് ഈ ഫോട്ടോ. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വരൂ. ഇതില്‍ നിരവധി പഴുതുകളുണ്ട് എന്നുമാണ് കാര്‍ട്ടൂണിസ്റ്റ് ബാല ട്വിറ്ററില്‍ കുറിച്ചത്. ചില ചിത്രങ്ങളില്‍ ഖുശ്ബു പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നുവെന്നും മറ്റ് ചില ചിത്രങ്ങളില്‍ അവര്‍ മുന്‍സീറ്റിലാണെന്നും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.
Aster mims 04/11/2022

നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്രിമമായ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങള്‍ ഭീരുവിനെപ്പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ.' എന്നാണ് ഖുശ്ബു മറുപടിയായി ട്വിറ്ററില്‍ കുറിച്ചത്.

കാറപകടം ഖുശ്ബു വ്യാജമായി ഉണ്ടാക്കിയതെന്ന് ആരോപണം; ശക്തമായ മറുപടിയുമായി നടി

പിന്നിലെ സീറ്റിലും മുന്നിലെ സീറ്റിലും ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഖുശ്ബു നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. വിഡ്ഢി എന്നും വിഡ്ഢിയായിരിക്കുമെന്നും രണ്ട് ചിത്രത്തിലെയും തന്റെ വസ്ത്രങ്ങള്‍ ഒന്നാണെന്ന് തോന്നുന്നുണ്ടോയെന്നും ഖുശ്ബു ചോദിച്ചു. ഇനി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കണമെന്നും ഖുശ്ബു പരിഹസിച്ചിരുന്നു.

Keywords: Chennai, News, National, Actress, Cinema, Entertainment, Accident, Car, Khushbu Sundar slams man who claimed she faked car crash
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia