Cinema Policy | സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമിറ്റി രൂപീകരിച്ചു; ചെയര്‍മാന്‍ ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഷാജി എന്‍ കരുണ്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമിറ്റി രൂപീകരിച്ചു. സാംസ്‌കാരിക വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഷാജി എന്‍ കരുണ്‍ കമിറ്റിയുടെ ചെയര്‍മാന്‍. സംസ്‌കാരിക വകുപ്പ് സെക്രടറി മിനി ആന്റണിയാണ് കണ്‍വീനര്‍.

കരട് സിനിമാ നയം രണ്ട് മാസത്തിനുള്ളില്‍ സര്‍കാരില്‍ സമര്‍പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശം നല്‍കി. കരട് സിനിമ നയം തയാറാക്കുമ്പോള്‍ കമിറ്റി ജസ്റ്റിസ് കെ ഹേമ കമിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിശോധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നും ഉത്തരവുണ്ട്. സിനിമയിലെ പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, എക്‌സിബിഷന്‍ എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Cinema Policy | സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമിറ്റി രൂപീകരിച്ചു; ചെയര്‍മാന്‍ ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഷാജി എന്‍ കരുണ്‍


നടന്‍ എം മുകേഷ്, നടിമാരായ മഞ്ജു വാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, ചലച്ചിത്ര നിര്‍മാതാവ് സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അകാഡമി സെക്രടറി സി അജോയ് എന്നിവരെയാണ് കമിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത്. 

Keywords:  Thiruvananthapuram, News, Kerala, Shooting, Cinema Policy, Committee, Kerala: Committee formed to prepare cinema policy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia