ചിത്രത്തിന്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നത്; 'പട്ടരുടെ മട്ടന്‍ കറി'ക്കെതിരെ കേരള ബ്രാഹ്മണ സഭ

 


കൊച്ചി: (www.kvartha.com 16.03.2021) പട്ടരുടെ മട്ടന്‍ കറി എന്ന സിനിമയ്‌ക്കെതിരെ കേരള ബ്രാഹ്മണ സഭ (ഓള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍) രംഗത്ത്. ചിത്രത്തിന്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ വ്യക്തമാക്കി. പട്ടര്‍ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നും ബ്രാഹ്മണര്‍ സസ്യാഹാരികള്‍ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടണ്‍ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കാനാണെന്നും കേരള ബ്രാഹ്മണ സഭ പറയുന്നു. 

അതിനാല്‍ ചിത്രത്തിന് സര്‍ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയെങ്കില്‍ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം. ചിത്രത്തിന്റെ സര്‍ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡന്റ് കരിമ്പുഴ രാമന്‍ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു. അതേസമയം, ചിത്രത്തിന്റെ പേര് പിന്‍വലിച്ചെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അര്‍ജുന്‍ ബാബു അറിയിച്ചുവെന്ന് ബ്രാഹ്മണ സഭ ജനറല്‍ സെക്രട്ടറി എന്‍വി ശിവരാമകൃഷ്ണന്‍ പറഞ്ഞു. 

ചിത്രത്തിന്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നത്; 'പട്ടരുടെ മട്ടന്‍ കറി'ക്കെതിരെ കേരള ബ്രാഹ്മണ സഭ

അര്‍ജുന്‍ ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക് മുണ്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മിക്കുന്നു. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാവുക് സുഘോഷ് തന്നെ ആണ്. 

Keywords:  Kochi, News, Kerala, Cinema, Entertainment, Kerala Brahmana Sabha against the movie Pattarude Mutton Curry 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia