കാര്‍ത്തിക് ആര്യന്റെ 'ധമാക്ക' ട്രെയിലര്‍ പുറത്ത്; നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തും
Oct 19, 2021, 19:09 IST
മുംബൈ: (www.kvartha.com 19.10.2021) നടന് കാര്‍ത്തിക് ആര്യന് നായകനായി എത്തുന്ന 'ധമാക്ക' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രാം മധ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് ആര്യന് എത്തുന്നത്. ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലക്ഷം പേരാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്.
രാം മധ്വാനിയും പൂനിത് ശര്‍മയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റോണി സ്ക്ര്യൂവാല നിര്‍മിക്കുന്ന ചിത്രം ദ ടെറര്‍ എന്ന സിനിമയുടെ റീമേകാണ്. കാര്‍ത്തിക് ആര്യനെ കൂടാതെ മൃണാല്‍ താക്കൂര്‍, അമൃത സുഭാഷ്, വികാസ് കുമാര്‍, വിശ്വസീജ് പ്രധാന് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിശാല്‍ ഖുറാന സംഗീത സംവിധായകനാകുന്ന ചിത്രത്തില്‍ അര്ജുന് പതാക് എന്ന വാര്ത്താവതാരകനായാണ് കാര്‍ത്തിക് ആര്യന് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. നവംബര്‍ 19ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തും.
Keywords: Mumbai, News, National, Video, Cinema, Entertainment, Kartik Aaryan, Actor, Kartik Aaryan’s Dhamaka trailer out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.