പൃഥ്വിരാജിനെയും ടൊവിനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കറാച്ചി 81'; ഫസ്റ്റ് ലുക്ക് പുറത്തിറക്കി

 


കൊച്ചി: (www.kvartha.com 26.01.2020) പൃഥ്വിരാജിനെയും ടൊവിനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കറാച്ചി 81. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പൃഥ്വിരാജ്-ആന്റ്റോ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഗംഭീര മേക്കോവര്‍ ഉണ്ടാകും. രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാകും കറാച്ചി 81 പറയുന്നത്.

ആന്റ്റോ ജോസഫ് പ്രൊഡക്ഷന്‍ പുറത്തിറക്കുന്ന ചെലവേറിയ ചിത്രമാകും ഇത്. ചിത്രത്തിന്റെ സംവിധാനം കെ എസ് ബാബ നിര്‍വ്വഹിക്കുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജേക്‌സ് ബിജോയ് ആയിരിക്കും. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ചിത്രത്തിന് പിന്നണിയിലും വമ്പന്‍ ടീമാണ് അണിനിരക്കുന്നത്.

പൃഥ്വിരാജിനെയും ടൊവിനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കറാച്ചി 81'; ഫസ്റ്റ് ലുക്ക് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Prithvi Raj, Director, Tovino Thomas, First look, Released, Music, Editing, Karachi 81; New malayalam movie's first look released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia