പിന്നണി ഗായിക സുസ്മിത മരിച്ച നിലയില്‍; മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Feb 18, 2020, 15:56 IST
ബംഗളൂരു: (www.kvartha.com 18.02.2020) കന്നഡ പിന്നണി ഗായിക സുസ്മിത എസ് ഗൗഡ(26) യെ മരിച്ച നിലയില്‍ കണ്ടത്തി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് കാരണക്കാരായവര്‍ ആരെല്ലാമെന്നും അവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നുമെല്ലാം എഴുതിയിരുന്നു. തന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ ഭര്‍തൃവീട്ടുകാര്‍ വരരുതെന്നും ചടങ്ങുകള്‍ക്ക് തന്റെ സഹോദരന്‍ നേതൃത്വം നല്‍കിയാല്‍ മതിയെന്നും കത്തില്‍ പറയുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഈ തീരുമാനമെടുത്തതിന് തന്നോടു പൊറുക്കണമെന്നും സഹോദരനെ നന്നായി നോക്കണമെന്നും കത്തിലൂടെ അമ്മയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വിവാഹജീവിതത്തില്‍ ഇവര്‍ ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തെ ചൊല്ലി നിരന്തരം ഗായികയുമായി വഴക്കിട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്നപൂര്‍ണേശ്വരി നഗര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുസ്മിത പ്രശസ്തി നേടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.