റിലീസിന് മുന്‍പേ കബാലി സ്വന്തമാക്കിയത് 200 കോടി!

 


ചെന്നൈ: (www.kvartha.com 03.06.2016) സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലി തീയേറ്ററിലെത്തിയില്ലെങ്കിലും ഇതിനകം തന്നെ 200 കോടി രൂപ സ്വന്തമാക്കി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും വിതരണാവകാശവും വില്പന നടത്തിയാണ് നിര്‍മ്മാതാവ് ഈ തുക സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റായ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

കബാലിയുടെ അവകാശങ്ങള്‍ സ്വന്തമാക്കാനായി നിരവധി വിതരണക്കാരാണ് രംഗത്തുവന്നത്.  കര്‍ണാടക തീയേറ്ററുകളിലെ വിതരണാവകാശം റെക്കോര്‍ഡ് വിലയ്ക്കാണ് പോയത്.

കബാലിയുടെ മ്യൂസിക് ആല്‍ബത്തിന്റെ അവകാശം സോണി മ്യൂസിക് സ്വന്തമാക്കി. വന്‍ തുകയാണിതിന് ലഭിച്ചത്. എല്ലാം കൂടി 200 കോടിയിലേറെ തുക നിര്‍മ്മാതാവിന് ഇതിനകം ലഭിച്ചുകഴിഞ്ഞു.

ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള 5000 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.
മലയ ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കബാലി. ജൂണ്‍ പതിനൊന്നിന് ചെന്നൈയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ്.
റിലീസിന് മുന്‍പേ കബാലി സ്വന്തമാക്കിയത് 200 കോടി!

SUMMARY: Kabali has not yet hit the theatres but the film has already done business for Rs 200 crore through the satellite rights and distribution rights according to film trade analyst Sreedhar Pillai.

Keywords: Entertainment, Kabali, Distributors, Rights, Much-anticipated film, Karnataka theatrical rights, Bought, Record price, Distributor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia