സിനിമാ തിരക്കുകള്‍ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളര്‍ത്തലുമായി നടന്‍ ജോജു ജോര്‍ജ് തിരക്കിലാണ്
Jul 10, 2020, 15:52 IST
കൊച്ചി: (www.kvartha.com 10.07.2020) സിനിമാ തിരക്കുകള്‍ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളര്‍ത്തലുമായി നടന്‍ ജോജു ജോര്‍ജ് തിരക്കിലാണ്. ലോക് ഡൗണ്‍ കാലം മാതൃകാപരമായി ഉപയോഗിച്ചിരിക്കുകയാണ് താരം. സ്വന്തമായി പച്ചക്കറി കൃഷിയും പശുവളര്‍ത്തലും നടത്തുകയായിരുന്ന കാര്യം ജോജു തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ഡോക്ടര്‍ വിപിനുമാണ് തന്നെ സഹായിച്ചതെന്നും ജോജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വന്തം വീട്ടില്‍ മികച്ച രീതിയിലെ കൃഷി നടത്തി അനുഭവസമ്പത്തുള്ള ആളാണ് സജീവ്. വീട്ടാവശ്യത്തിനായി സജീവ് പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു.
രണ്ട് വെച്ചൂര്‍ പശു, ഒരു ആട്, നാടന്‍ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. ഇതൊരു പുതിയ തുടക്കമാണ്. കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും നല്ല ആഹാരം കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. അതോടൊപ്പം എല്ലാ വീടുകളിലും ഇതു തുടങ്ങിയാലോ എന്നും ജോജു ചോദിക്കുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Vegetable, Lockdown, Cow, Joju George, Joju George’s shares clicks of his vegetable garden
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.