സിനിമാ നിര്‍മാണക്കമ്പനികളില്‍ വീണ്ടും റെയ്ഡ്; ആദായ നികുതി വകുപ്പിന്റെ പരിശോധന പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 01.12.2021) സിനിമാ നിര്‍മാണക്കമ്പനികളില്‍ വീണ്ടും റെയ്ഡ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ സിനിമ നിര്‍മാണ കമ്പനികളുടെ ഓഫീസുകളിലാണ് ആദായനികുതി ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറര്‍ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. 
Aster mims 04/11/2022

കഴിഞ്ഞ ആഴ്ച ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാന്‍ മൂവരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. 

സിനിമാ നിര്‍മാണക്കമ്പനികളില്‍ വീണ്ടും റെയ്ഡ്; ആദായ നികുതി വകുപ്പിന്റെ പരിശോധന പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍

താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് പിടിക്കുമെങ്കിലും നിര്‍മാതാക്കള്‍ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും.  

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Prithvi Raj, Dulquar Salman, Raid, Income Tax, Inspection of the Income Tax Department at film production company offices of Prithviraj, Dulquer Salman and Vijay Babu 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script