മുംബൈ: (www.kvartha.com 16.09.2021) ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടത്തി. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിട്ടിരുന്നു. മുംബൈയിലും ലക്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയിരുന്നത്.
സോനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലക്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ലക്നൗ ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.
Keywords: Mumbai, News, National, Income Tax, Raid, Cinema, Entertainment, Actor, Income tax department surveys Sonu Sood's residence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.