തന്നെ വിവാഹം ചെയ്യണമെന്നാണ് അയാളുടെ ആവശ്യം; യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.01.2021) യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വീട്ടിലേക്ക് അതിക്രമിച്ച് കയറി വന്നയാള്‍ തന്നെ വിവാഹം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചുവെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം രാത്രി തന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. ഒരാള്‍ രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് വീട്ടിലേക്ക് വന്നു. തന്റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. പക്ഷേ ഞങ്ങള്‍ ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞിട്ടും അയാള്‍ ചാടി കടന്നുവന്നു. നല്ലകാര്യത്തിന് വന്നതല്ലെന്നും അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാമെന്നും അഹാന പറഞ്ഞു.

തന്നെ വിവാഹം ചെയ്യണമെന്നാണ് അയാളുടെ ആവശ്യം; യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ

'ഞങ്ങള്‍ ഗേറ്റ് പൂട്ടിയിരുന്നു, അയാള്‍ ഗേറ്റ് ചാടികടന്ന് വരാന്തയിലെത്തി മൊബൈലില്‍ പാട്ടുകള്‍ ഉച്ചത്തില്‍ വച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചു, അവര്‍ 15 മിനിറ്റിനകം സ്ഥലത്തെത്തി. അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നാണ് അയാള്‍ പൊലീസുകാരോട് പറഞ്ഞതായി അവര്‍ പറഞ്ഞു. വേറെയൊന്നും സംഭവിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു.'

'ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്, എല്ലാമിപ്പോള്‍ നിയന്ത്രണത്തിലായി. ഞങ്ങള്‍ കുടുംബം മുഴുവന്‍ പേടിച്ചുപോയി. സിനിമയിലൊക്കെ നടക്കുന്നതുപോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ. മറ്റുള്ളവരുടെ സ്വകാര്യതയെ ഏവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്.'

അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാട് ഏതെന്നോ അയാളുടെ സര്‍ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല, ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വീട്ടില്‍ നടന്ന ഇക്കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും അഹാന വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Kerala, Cinema, Entertainment, Actress, He wants to marry; Actress Ahaana Krishna reacts to the incident where a man broke into her house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia