മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫിന് പിറന്നാള്‍
Nov 10, 2021, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.11.2021) 49-ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മമ്മി & മി, മൈ ബോസ്, മെമറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്. ഇതില്‍ പൃഥ്വിരാജ് നായകനായ മെമറീസും മോഹന്‍ലാല്‍ നായകനായ ദൃശ്യവും മികച്ച വിജയം കൈവരിച്ചു.

ജീത്തു-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ദൃശ്യം എന്ന ചിത്രത്തിന്റെ വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ദൃശ്യം രണ്ടും മലയാള ചരിത്രത്തിന്റെ അവിസ്മരണീയ ഏടുകളുമാണ്. മോഹന്‍ലാല്‍ നായകനായ ചിത്രം 'ട്വല്‍ത്ത് മാന്‍' ആണ് ജീത്തു ജോസഫിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുമാണ് ഇത്. നിരവധി ആരാധകരും അടുത്ത സുഹൃത്തുക്കളും താരങ്ങളും അദ്ദേഹത്തിന് ആശംസകളുമായി എത്തി.
Keywords: Kochi, News, Kerala, Birthday, Director, Cinema, Entertainment, Happy Birthday to Jeethu Joseph
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.