മുംബൈ: (www.kvartha.com 02.11.2021) പ്രായം തോല്‍പ്പിക്കാത്ത സൗന്ദര്യവും പ്രണയവുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കിങ് ഖാന്‍ എന്ന ശാരൂഖ് ഖാന് 56-ാം പിറന്നാള്‍. ലോകം മുഴുവനുമുള്ള ആരാധകര്‍ ആശംസകള്‍ നേരുകയാണ് ഈ പ്രണയനായകന്. 1980 കളില്‍ ടി വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ശാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.
1992 ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്തുവച്ച ശാരൂഖ് പിന്നീടങ്ങോട്ടുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഖാന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്‍ഡ്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വന്‍ വിജയചിത്രങ്ങളാണ്.
2000 മുതല്‍ ശാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതാരണം, സിനിമ നിര്‍മാണം എന്നിവയിലേക്കും തിരിഞ്ഞു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം 14 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ബോളിവുഡ് സിനിമയില്‍ പകരകാരില്ലാത്ത കലാകാരന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍.
Keywords: Mumbai, News, National, Cinema, Entertainment, Actor, Birthday, Shah Rukh Khan, Trending, Movie, Happy Birthday Shah Rukh Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.