203 കോടി കടന്ന് ഗോല്‍മാല്‍ എഗൈന്‍

 


കൊച്ചി: (www.kvartha.com 30.10.2017) റിലയന്‍സ് എന്റര്‍റ്റെയ്‌ന്മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ ഗോല്‍മാല്‍ എഗൈന്‍ ബോക്‌സ് ഓഫീസില്‍ 203 കോടി കടന്നു. ഒക്ടോബര്‍ 20ന് പ്രദര്‍ശനം ആരംഭിച്ച സിനിമ ഈ വര്‍ഷം മികച്ച കലക്ഷന്‍ നേടുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാണ്.

203 കോടി കടന്ന് ഗോല്‍മാല്‍ എഗൈന്‍

രോഹിത് ഷെട്ടി സംവിധാനം നിര്‍വഹിച്ച സിനിമയില്‍ അജയ് ദേവ്ഗണ്‍, പരിനിതി ചോപ്പ്ര, തബു, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയാസ് തല്പാടെ, പ്രകാശ് രാജ്, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് പ്രധാന വേഷം ചെയ്തത്. രോഹിത് ഷെട്ടിയുടെയും സഹ പ്രവര്‍ത്തകരുടെയും മികവുറ്റ പ്രകടനമാണ് സിനിമയെ ഈ വിജയത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് റിലയന്‍സ് എന്റര്‍റ്റെയ്‌ന്മെന്റ് സി ഒ ഒ ഷിബാസിഷ് ശങ്കര്‍ പറഞ്ഞു.

കോമഡി ഗണത്തില്‍ പെടുന്ന സിനിമ മാസ് ഓഡിയന്‍സിനെ ലക്ഷ്യമിട്ടാണ് പുറത്തിറങ്ങിയത്. ദിവാലിക്ക് പുറത്തിറങ്ങിയ ചിത്രത്തിന് ആഘോഷങ്ങള്‍ക്ക് ശേഷവും മികച്ച തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Entertainment, News, Cinema, Film, Golmaal Again smashing several box office records. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia