സെകന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബര്‍
Mar 3, 2021, 14:03 IST
തിരുവനന്തപുരം: (www.kvartha.com 03.03.2021) സെകന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബര്‍. കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികള്‍ സംഘടനകള്‍ സര്‍കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെന്‍ഡ് ഷോകള്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ സര്‍കാരിന് കത്ത് നല്‍കിയിരുന്നു. തിയറ്ററുകള്‍ക്ക് വരുമാനത്തിന്റെ 40 ശതമാനവും സെകന്‍ഡ് ഷോയിലൂടെ ആണ് ലഭിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ രണ്ടാഴ്ചയായി പുതിയ സിനിമകള്‍ റിലീസ് ചെയ്തിട്ടില്ല. സര്‍കാരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഫിലിം ചേംബര്‍ യോഗം ബുധനാഴ്ച കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തത്.
നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മന്ത്രി എ കെ ബാലന്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ബുധനാഴ്ച യോഗത്തില്‍ ഉണ്ടായേക്കും.
Keywords: Thiruvananthapuram, News, Kerala, Cinema, Entertainment, Film Chamber to tough decision to close theaters if second show is not allowed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.