കിടിലന്‍ മേയ്‌ക്കോവറില്‍ ഫഹദ്; 'മാലിക്' ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 05.03.2020) ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മാലിക്കി'ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദിന്റെ കിടിലന്‍ മേയ്‌ക്കോവറാണ് പോസ്റ്ററില്‍ തിളങ്ങിനില്‍ക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രം സംവിധാനം ചെയ്യുന്നു.

ചിത്രത്തിനായി 20 കിലോയാണ് ഫഹദ് ഭാരം കുറച്ചത്. 55കാരനായും 20കാരനായും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അമ്പത്തിയഞ്ചുകാരനായ സുലൈമാന്‍ മാലിക് ആയിട്ടുള്ള ഫഹദിന്റെ ഫോട്ടോയാണ് പോസ്റ്ററില്‍ തെളിയുന്നത്.

കിടിലന്‍ മേയ്‌ക്കോവറില്‍ ഫഹദ്; 'മാലിക്' ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Poster, Fahad Fazil, Director, Fad's new movie malik; Poster out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia