നീണ്ട ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്നു

 


കൊച്ചി: (www.kvartha.com 10.10.2018) നീണ്ട ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്നു. ഫഹദിന്റെ നായികയായി തന്നെയാണ് നസ്രിയ എത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നത്.

വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് മാറി നിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'കൂടെ'യിലൂടെയാണ് വീണ്ടും അഭിനയരംഗത്തെത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷമാണ് നസ്രിയക്ക് ലഭിച്ചത്.

നീണ്ട ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്നു

വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ തിരിച്ചുവരവില്‍ നസ്രിയ നായികയാകുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഒരഭിമുഖത്തില്‍ അവളെ എന്റെ അടുത്ത ചിത്രത്തില്‍ കാണാം എന്ന് ഫഹദ് പറഞ്ഞിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ട്രാന്‍സാണ്. അതുകൊണ്ടാണ് ഇരുവരും ട്രാന്‍സില്‍ ഒന്നിച്ചെത്തുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ട്രാന്‍സ് ശ്രദ്ധനേടിയിരുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. സത്യന്‍ അന്തിക്കാട് ചിത്രമായ ഞാന്‍ പ്രകാശന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ഫഹദ് ട്രാന്‍സില്‍ ജോയിന്‍ ചെയ്യുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Fahad Fazil and Nazriya reunites or a film, Kochi, News, Cinema, Entertainment, Marriage, Actor, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia