മമ്മൂട്ടി മരണമാസെന്ന് മന്ത്രി ഇ പി: കായിക കേരളത്തിന്റെ റോള്‍ മോഡല്‍
Aug 18, 2020, 11:52 IST
കണ്ണൂര്‍: (www.kvartha.com 18.08.2020) പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മമ്മൂട്ടിയുടെ ഏറ്റവും പുതിയ വൈറല്‍ ഫോട്ടോയെയാണ് കായിക വകുപ്പ് മന്ത്രി കൂടിയായ ഇ പി ജയരാജനെ ആകര്‍ഷിച്ചത്. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും തന്റെ കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണെന്നും ഇ പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സെല്‍ഫി നിമിഷങ്ങള്‍ കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട രണ്ട് ചിത്രങ്ങളെ പുകഴ്ത്തിയും അത്ഭുതം രേഖപ്പെടുത്തിയും യുവതാരങ്ങളടക്കം രംഗത്തുവന്നിരുന്നു. ടോവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി, നസ്‌രിയ, റിമി ടോമി, അനു സിത്താര, അനുപമ പരമേശ്വരന്‍, പേളി മാണി തുടങ്ങി നിരവധി പേര്‍ മമ്മൂട്ടിയുടെ ചിത്രത്തിന് കൈയ്യടിച്ചു. വീട്ടിലിരുന്നുള്ള ജോലിയാണെന്നും മറ്റ് ജോലികള്‍ ഒന്നുമില്ലെന്നും വര്‍ക്ക് ഔട്ടാണ് പരിപാടിയെന്നുമാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു. കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.