ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനം, കൊറോണയുമായുള്ള ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം: നടന്‍ മമ്മൂട്ടി
May 3, 2020, 18:08 IST
കൊച്ചി: (www.kvartha.com 03.05.2020) കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടിയെങ്കിലും നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ലെന്നും ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണെന്ന് നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച് സമൂഹനന്മക്കായി ഒരുമിച്ചു നിന്ന് അതിജീവിക്കാമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്‌നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു.
പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കര്‍ത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം!
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Mammootty, Cinema, Entertainment, Facebook, Post, facebook post of mammootty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.