ദുല്‍ഖറിന് സ്വന്തം വെബ്‌സൈറ്റ് ഒരുങ്ങുന്നു

 


കൊച്ചി: (www.kvartha.com 06.05.2016) മലയാള സിനിമയുടെ പുതിയ ആവേശമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുന്നു. www.dulquer.com എന്ന വെബ് വിലാസത്തിലാണ് സൈറ്റ്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28ന് സൈറ്റ് ലോഞ്ച് ചെയ്യും.

നിര്‍മാണത്തിലിരിക്കുന്ന സൈറ്റ് ഇപ്പോഴും ലഭ്യമാണ്. നിലവില്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലെ പുരുഷ സിനിമാ താരങ്ങളില്‍ 40 ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ സ്വന്തമാക്കിയ ഏക താരം ദുല്‍ഖര്‍ ആണ്.

37.2 ലക്ഷം ഫെയ്‌സ്ബുക്ക് ലൈക്കുകളോടുകൂടി മോഹന്‍ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്. ട്വിറ്ററില്‍ 3.8 ലക്ഷം ഫോളോവേഴ്‌സും ഇസ്റ്റഗ്രാമില്‍ 4.39 ലക്ഷം ഫോളോവേഴ്‌സും ദുല്‍ഖറിനുണ്ട്. പിതാവ് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖറും സ്വന്തമായി സൈറ്റ് തുടങ്ങുന്നത്.

ദുല്‍ഖറിന് സ്വന്തം വെബ്‌സൈറ്റ് ഒരുങ്ങുന്നു

SUMMARY: Dulquer Salmaan, the young style icon of Malayalam movie industry, is all set to launch his official website soon. Reportedly, Dulquer's website www.dulquer.com will be launched on his birthday, July 28th.

Keywords: Dulquer Salman, Mollywood, Website, Kochi, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia