'വേഫെയറര്‍ ഫിലിംസ്' എന്ന നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി താരപുത്രന്‍; തനിക്ക് ഏറെ പ്രാധാന്യമുള്ള ഒരാള്‍ക്കുള്ള കടപ്പാട് ആ ലോഗോയില്‍ ഉണ്ടെന്ന് ദുല്‍ഖര്‍
Oct 3, 2019, 16:30 IST
കൊച്ചി: (www.kvartha.com 03.10.2019) 'വേഫെയറര്‍ ഫിലിംസ്' എന്ന നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ കൈപിടിച്ചു നടക്കുന്ന കുട്ടിയാണ് ലോഗോയിലുള്ളത്. തനിക്ക് ഏറെ പ്രാധാന്യമുള്ള ഒരാളോടുള്ള കടപ്പാടാണ് ആ ലോഗോയിലെന്ന് താരപുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദുല്‍ഖറും മകള്‍ മറിയവുമാണ് ലോഗോയിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ 'ഗോട്ട് മേരി ഇന്‍ ദി ലോഗോ' എന്നൊരു ഹാഷ്ടാഗും നടന്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ നിര്‍മാണ കമ്പനിയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത് 'വേഫെയറര്‍ എന്നാല്‍ ഒരു പര്യവേക്ഷകനാണ്. അജ്ഞാതമായ ഇടങ്ങളിലേക്ക് നടന്നെത്തുന്നയാള്‍. നിര്‍മ്മിക്കുന്ന, പങ്കാളിത്തമുള്ള സിനിമകളില്‍ അതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ' എന്നാണ്.
വേഫെയറര്‍ ഫിലിംസ് ഇതുവരെ അനൗണ്‍സ് ചെയ്ത പ്രോജക്ടുകള്‍ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന 'കുറുപ്പ്', സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Dulquar Salman, Dulquer launches logo of his production company 'Wayfarer films'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.