'മിഷന്‍ സി' തീയേറ്ററില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.11.2021) 'മിഷന്‍ സി' എന്ന സിനിമ തീയറ്ററില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. കൈലാഷും അപ്പാനി ശരതും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് 'മിഷന്‍ സി'. രജനികാന്തിന്റെ അണ്ണാത്തെ, വിശാല്‍ നായകനായ എനിമി തുടങ്ങിയ സിനിമകള്‍ പോലും തീയറ്ററില്‍ ഓടാന്‍ ബുദ്ധിമുട്ടുകയാണെന്നും ജനം തീയറ്ററിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും വിനോദ് ഗുരുവായൂര്‍ തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. 
Aster_MIMS

'മിഷന്‍ സി' തീയേറ്ററില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

മിഷന്‍ സി തീയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നു. രജനി സര്‍ ന്റെയും, വിശാലിന്റെയും സിനിമകളും പല സ്റ്റേഷനുകളും നിര്‍ത്തി. ജനം തീയേറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. നല്ല അഭിപ്രായവും, റേറ്റിംഗ് ഉം, നല്ല റിവ്യൂ കളും നേടിയ മിഷന്‍ സി കൂടുതല്‍ ജനങ്ങള്‍ കാണണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്. അത് കൊണ്ട് തല്ക്കാലം പിന്‍വലിക്കുന്നു... വിനോദ് ഗുരുവായൂര്‍


Keywords:  Kochi, News, Kerala, Cinema, Entertainment, Theater, Facebook Post, Director says that movie 'Mission C' temporarily withdrawn from theater
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia