ദിലീപിന്റെ 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' ചിത്രീകരണം തുടങ്ങി; മംമ്ത മോഹന്‍ദാസ് ഉള്‍പ്പെടെ 3 നായികമാര്‍
Oct 27, 2018, 16:16 IST
(www.kvartha.com 27.10.2018) ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന് പേരിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.
ദിലീപ് ചിത്രത്തില്‍ എത്തുന്നത് വിക്കുള്ള വക്കീലായാണ്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് നായികമാര്‍. ചിത്രത്തില്‍ മൂന്നാമതൊരു നായിക കൂടിയുണ്ട് .
വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപും ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മൈ ബോസ്, ടൂ കണ്‍ട്രീസ് തുടങ്ങിയ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മംമ്ത. എസ്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ പ്രിയാ ആനന്ദ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18 ആണ് ബി. ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കും.
രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രമായ പ്രൊഫ. ഡിങ്കനിലാണ് ദിലീപ് അഭിനയിച്ച് കൊണ്ടിരുന്നത്. തായ്‌ലന്‍ഡിലും ഡിങ്കന്റെ ചിത്രീകരണമുണ്ട്. ന്യൂ ടി.വിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിര്‍വഹിക്കുന്നത് റാഫിയാണ്.

നമിതാ പ്രമോദാണ് ഡിങ്കനിലെ നായിക. സ്രിന്‍ഡ മറ്റൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാമചന്ദ്രബാബുവാണ്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്ത വര്‍ഷത്തെ ദിലീപിന്റെ മറ്റൊരു മെഗാ പ്രോജക്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep releases first look of ‘Kodathi Samaksham Balan Vakkeel’, News, Cinema, Entertainment, Director, Actress, Dileep, Mamta mohandas, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.