ഒരേമുഖത്തില്‍ ധ്യാനും അജു വര്‍ഗീസും

 


കൊച്ചി: (www.kvartha.com 10.05.2016) ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒരുമിക്കുന്നു. സജിത്ത് ജഗത്‌നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖത്തിലാണ് ഇരുവരും
ഒന്നിക്കുന്നത്. അര്‍ജ്ജുന്‍ നന്ദകുമാര്‍, ദീപക് എന്നിവരും കേന്ദ്രകഥാപാത്രങ്ങളാണ്.

അമല പോള്‍, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, ഓര്‍മ എന്നീ നാല് നായികമാരും ചിത്രത്തിന്റെ പ്രത്യേകതയാണ്. മണിയന്‍ പിള്ള രാജു, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ശ്രീജിത്ത് രവി, അരിസ്‌റ്റോ സുരേഷ്, എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍മോഹന്‍, അനില്‍ ബിശ്വാസ് എന്നിവരാണ് ഒരേ മുഖം നിര്‍മിക്കുന്നത്. ലാല്‍ ജി കട്ടപ്പനയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്.
ഒരേമുഖത്തില്‍ ധ്യാനും അജു വര്‍ഗീസും

After the success of Adi Kapyare Kootamani, Aju Varghese along with Dyan Srinivasan are coming back in the upcoming movie Ore Mukham. The movie is directed by debutant Sajith Jagadnandan and scripted by Deepu S Nair and Sandeep Sadanandan.

Keywords: Mollywood, Dhyan, Aju, Kochi, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia