Deepika Padukone | ശാരീരികാസ്വാസ്ഥ്യം; നടി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Sep 28, 2022, 09:43 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നടിയെ ചൊവ്വാഴ്ച രാത്രി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്ക് വിധേയയായ നടി സുഖം പ്രാപിച്ചുവെന്നാണ് സൂചന. ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Keywords: Mumbai, News, National, Cinema, Actress, hospital, Deepika Padukone, Deepika Padukone Rushed To Hospital After Feeling Uneasy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.