SWISS-TOWER 24/07/2023

മഹാഭാരതകഥ സിനിമയാകുന്നു; ദ്രൗപതിയായി ദീപികാ പദുകോണ്‍, ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ അപൂര്‍വ്വം അവസരങ്ങളിലൊന്നെന്ന് താരം

 


ADVERTISEMENT

മുബൈ: (www.kvartha.com 28.10.2019) മഹാഭാരതകഥ സിനിമയാകുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി നടി ദീപികാ പദുകോണ്‍ എത്തുന്നു. മധു മന്ദേനയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ദ്രൗപദിയുടെ വീക്ഷണത്തിലൂടെയുള്ള മഹാഭാരത കഥയെ പുനര്‍വിചിന്തനം ചെയ്യുന്ന തരത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഏഴു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ആദ്യ ഭാഗം 2021ലായിരിക്കും തീയ്യേറ്ററുകളിലെത്തുക. ഇതിഹാസ കഥയെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ അപൂര്‍വ്വം അവസരങ്ങളിലൊന്നെന്ന് നടി ദീപിക പറഞ്ഞു.

മഹാഭാരതകഥ സിനിമയാകുന്നു; ദ്രൗപതിയായി ദീപികാ പദുകോണ്‍, ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നത് ജീവിതത്തിലെ അപൂര്‍വ്വം അവസരങ്ങളിലൊന്നെന്ന് താരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, News, National, Cinema, Entertainment, Deepika Padukone, Actress, Deepika Padukone is set to play Draupadi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia