'വായ്പ തിരിച്ചടച്ചില്ല'; പ്രമുഖ സിനിമാ നടിക്കും സഹോദരിക്കും അമ്മയ്ക്കും കോടതി സമന്‍സ് അയച്ചു
Feb 13, 2022, 12:31 IST
മുംബൈ: (www.kvartha.com 13.02.2022) വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നടി ശില്‍പ ഷെടിക്കും സഹോദരിക്കും അമ്മയ്ക്കും അന്ധേരി മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചതായി റിപോര്‍ട്. ഒരു വ്യവസായിയുടെ കയ്യില്‍ നിന്ന് 21 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ജുഹു പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മൂവര്‍ക്കും സമന്‍സ് അയച്ചത്. പര്‍ഹദ് അമ്ര എന്ന വ്യവസായിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രകാരം ശില്‍പ ഷെടിയും സഹോദരി ഷമിതയും അമ്മ സുനന്ദയും 21 ലക്ഷം രൂപ വായ്പ തിരിച്ചടച്ചില്ലെന്ന് പര്‍ഹാദ് ആരോപിച്ചു. ശില്‍പയും പിതാവ് സുരേന്ദ്ര ഷെടിയും ചേര്‍ന്നാണ് വായ്പയെടുത്തതെന്നും പരാതിയില്‍ പറയുന്നു. 2015ല്‍ ശില്‍പയുടെ പിതാവ് പണം കടം വാങ്ങിയിരുന്നതായി ഓടോ മൊബൈല്‍ ഏജന്‍സി ഉടമയായ പര്‍ഹാദ് പറഞ്ഞു. 2017 ജനുവരിയില്‍ തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തുക തിരിച്ചടയ്ക്കാന്‍ വിസമ്മതിക്കുകയാണ്. ശില്‍പയ്ക്കും അവരുടെ പിതാവിന്റെ സ്ഥാപനമായ കോര്‍ഗിഫ്റ്റിനും വായ്പ നല്‍കിയെന്നാണ് ആരോപണം.
ശില്‍പ, ഷമിത, സുനന്ദ ഷെടി എന്നിവരോട് ഫെബ്രുവരി 28 ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ആര്‍ ഖാന്റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 'എല്ലാ പേയ്‌മെന്റുകളും സുരേന്ദ്രയുടെ സ്ഥാപനമായ 'കോര്‍ഗിഫ്റ്റ്'സിന് അനുകൂലമായി എടുത്ത ചെക്കുകളിലൂടെയാണ് നടത്തിയത്.' 2019-ല്‍ വായ്പയെക്കുറിച്ച് പര്‍ഹാദ് പറഞ്ഞിരുന്നു. 'എന്റെ പരേതനായ പിതാവിന്റെ ബിസിനസില്‍ എനിക്ക് ഇതുവരെ യാതൊരു പങ്കുമില്ല, കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഒരു അറിവുമില്ല. ഈ മാന്യന്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു' ആ സമയത്ത് ശില്‍പ പ്രതികരിച്ചതിങ്ങനെയാണ്. ശില്‍പ ഷെടിയുടെയും ഷമിത ഷെടിയുടെയും പിതാവ് സുരേന്ദ്ര ഷെട്ടി 2016 ഒക്ടോബര്‍ 11 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
Keywords: Mumbai, News, National, Court, Police, Loan, Actress, Cinema, Entertainment, Complaint, Court issues summons to Shilpa Shetty Kundra, sister Shamita and mother Sunanda over non-repayment of Rs 21 lakh loan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.