SWISS-TOWER 24/07/2023

പ്രമുഖ ഛായാഗ്രഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

 


ചെന്നൈ: (www.kvartha.com 07.10.2020) പരേതനായ പ്രമുഖ ഛായാഗ്രഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ എബ്രഹാം സന്തോഷ് (36) ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍. വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് തിങ്കളാഴ്ച സന്തോഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതംവന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മ ശാന്തിക്കൊപ്പം വിരുഗംപാക്കത്തെ വീട്ടിലായിരുന്നു താമസം. 
Aster mims 04/11/2022

മെഡിക്കല്‍ കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ ഞായറാഴ്ച ജോലി കഴിഞ്ഞെത്തി ഉറങ്ങാന്‍ പോയ സന്തോഷിനെ തിങ്കളാഴ്ച ഉച്ചയ്ക്കാണു അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിരുഗംപാക്കം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ധന്യ, സിന്ധു, പ്രശാന്ത്. വില്ല്യംസും ശാന്തിയും കണ്ണൂര്‍ സ്വദേശികളാണ്. സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനായ വില്യംസ് 2005ലാണ് മരിച്ചത്. ശാന്തി തമിഴ്, മലയാളം സിനിമയിലും സീരിയലിലും സജീവമാണ്.

പ്രമുഖ ഛായാഗ്രഹകന്‍ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Keywords:  Chennai, News, National, Cinema, Actress, Cinematographer, Death, J Williams, Police, Case, House, Job, Cinematographer J Williams and actress Shanthi’s son found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia