ഗൃഹാതുര ഓര്‍മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നു; സിനിമാ താരങ്ങളെ കൂടി ഉള്‍പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


തിരുവനന്തപുരം: (www.kvartha.com 10.11.2021) കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം ഫെയ്‌സ്ബുകിലൂടെ വ്യക്തമാക്കിയത്. 

കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭലമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഗൃഹാതുര ഓര്‍മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നു; സിനിമാ താരങ്ങളെ കൂടി ഉള്‍പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച നടത്തുന്നതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനുമായി നടത്തിയ ചര്‍ചയില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് ഉടന്‍ തന്നെ സിനിമാടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊകേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവെക്കാമെന്നും മന്ത്രി റിയാസ് ഫെയ്‌സ്ബുകില്‍ കുറിച്ചു. 


Keywords:  Thiruvananthapuram, News, Kerala, Minister, Cinema, Facebook Post, Cinema tourism project can be improved by including film stars: Minister Mohammad Riyaz
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia