സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും; സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.11.2019) സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. സാധാരണ നിരക്ക് 130 രൂപയായി. നേരത്തെ സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് നിരക്ക് 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ന്നതോടെ 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.

18% ജിഎസ്ടി ഫലത്തിലായതോടെ ടിക്കറ്റ് വില 130 ആയി ഉയര്‍ന്നു. ഇത്തരത്തില്‍ ടിക്കറ്റ് വിലയില്‍ വര്‍ധനയുണ്ടായത് ടിക്കറ്റിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തത്ക്കാലത്തേക്ക് അനുവദിച്ച് നല്‍കാമെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ്.

സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും; സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Business, Entertainment, Cinema, Ticket, Price, Cinema ticket charge to be hiked
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia