അജു വര്‍ഗീസ് നായകനായി എത്തുന്ന 'ബ്ലാസ്റ്റേഴ്‌സ്'; ഫസ്റ്റ് ലുക് പങ്കുവച്ച് മമ്മൂട്ടി
Jul 22, 2021, 17:49 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 22.07.2021) അജു വര്‍ഗീസ് നായകനാക്കി നന്ദകുമാര്‍ എ പിയും മിഥുന്‍ ടി ബാബുവും സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‌സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് മമ്മൂട്ടി ഫെയ്ബുകിലൂടെ പങ്കുവച്ചിരിക്കുകയാണ്. അതേസമയം സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. സലിം കുമാര്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ഫസ്റ്റ് ലുക് പങ്കുവെച്ചിരിക്കുന്നത്.
മിഥുന്‍ ടി ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്. നന്ദകുമാര്‍ എ പി തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Aju Varghese, Mammootty, 'Blasters' starring Aju Varghese; Mammootty shares first look
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

