'10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു, എന്തൊരു തിരിച്ചുവരവാണ് നവ്യാ'; 'ഒരുത്തീ'യെ പ്രശംസിച്ച് ഭാവന

 


കൊച്ചി: (www.kvartha.com 23.03.2022) നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായരുടെ തിരിച്ചുവരവിന്റെ സിനിമയായ 'ഒരുത്തീ'യിലെ പ്രകടനത്തെ പ്രശംസിച്ച് നടി ഭാവന. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് നവ്യ ഒരിക്കല്‍ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. ഭയങ്കരമായി ത്രിലടിപ്പിക്കുന്ന ചിത്രമാണ് 'ഒരുത്തീ'യെന്നും ഭാവന സമൂഹമാധ്യമത്തില്‍ കുറിച്ചു.

'ഒരുത്തീ കണ്ടു. പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീയെന്നതില്‍ ഒരു തര്‍ക്കവുമില്ല. വിനായകന്‍, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീര്‍ച്ചായായും കാണേണ്ട സിനിമയാണ്.' -എന്നാണ് ഭാവന പറഞ്ഞത്.

'10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു, എന്തൊരു തിരിച്ചുവരവാണ് നവ്യാ'; 'ഒരുത്തീ'യെ പ്രശംസിച്ച് ഭാവന

ഭാവനയ്ക്ക് നന്ദി പറഞ്ഞ് നവ്യാ നായരും രംഗത്തെത്തി. ഭാവനയുടെ മടങ്ങി വരവിനായി താനും കാത്തിരിക്കുന്നുവെന്ന് നവ്യ ഫെയ്‌സ്ബുകില്‍ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം, 'ഒരുത്തീ' തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

'10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു, എന്തൊരു തിരിച്ചുവരവാണ് നവ്യാ'; 'ഒരുത്തീ'യെ പ്രശംസിച്ച് ഭാവന

Keywords:  Kochi, News, Kerala, Cinema, Entertainment, Actress, Navya, Bhavana, Bhavana praises Navya for her performance in 'Oruthi'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia