New Movie | ബേസില്‍ ജോസഫിന്റെ 'ഫാമിലി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി
Mar 31, 2023, 18:10 IST
കൊച്ചി: (www.kvartha.com) ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തുന്ന 'ഫാമിലി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിതിന്‍ രാജാണ് ചിത്രത്തിന്റെ ചിത്ര സംയോജനം. 'ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'ഫാലിമി'.
സൂപര്‍ ഡ്യുപര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനാണ് സഹ നിര്‍മാതാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംശി അഹ് മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഐബിന്‍ തോമസുമാണ്.
Keywords: Kochi, News, Kerala, Cinema, Entertainment, Basil starrer film Family title poster out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.