'Yaariyan 2 | 'സിനിമയെ വികലമാക്കി'; ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍


കസിന്‍സ് മാറി ബെസ്റ്റി ആയി.
എക്സ് പ്ലാറ്റ്ഫോമില്‍ ചിത്രത്തിലെ ആ രംഗം വൈറലാണ്.
മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും റീമേകില്‍ അഭിനയിച്ചിരുന്നു.
കൊച്ചി: (KVARTHA) അഞ്ജലി മേനോന് സംവിധാനം ചെയ്ത മലയാള ചിത്രം ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. കസിന്‍സ് സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹവും ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിക്കുന്നതായിരുന്നു മലയാള ചിത്രമെങ്കില്‍, ഹിന്ദി റീമേകില്‍ ചിത്രത്തെ നശിപ്പിച്ചെന്നാണ് പരാതി.
ഹിന്ദി പതിപ്പിലെ ഒരു രംഗം സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് റീമേകിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. റീമേകിന്റെ പേരില്‍ സിനിമയെ വികലമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.
ഫഹദ് അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം അറിയാതെ കസിന്‍സിനൊപ്പം കറങ്ങാന്‍ പോയ നസ്രിയയെ കയ്യോടെ പൊക്കുന്ന രംഗം ഹിന്ദിയില്‍ ചിത്രീകരിച്ചത് കണ്ടാണ് ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഈ രംഗം ഹിന്ദിയില്‍ റീമേക് ചെയ്തപ്പോള്‍ വികലമായെന്നും കസിന്‍സ് മാറി ബെസ്റ്റി ആയെന്നുമാണ് കമെന്റുകള്‍. ആ കഥാപാത്രങ്ങള്‍ സഹോദരങ്ങളാണെന്ന് ഓര്‍ക്കാത്ത തരത്തിലുള്ള ചിത്രീകരണം ആയിപ്പോയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്ഫോമില്‍ ചിത്രത്തിലെ ആ രംഗം വൈറലാണ്.
'യാരിയാന്‍ 2' എന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പ് ഇറങ്ങിയത്. രാധിക റാവു, വിനയ് സ്പറു എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. ചിത്രത്തില്‍ ദിവ്യ ഖോസ്ല കുമാര്‍, യഷ് ദാസ്ഗുപ്ത, മീസാന്‍ ജാഫ്രി, പേള്‍ വി പുരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയപ്പോള് മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും അഭിനയിച്ചിരുന്നു.
#BangloreDays Bollywood Remake 🤦
— Southwood (@Southwoodoffl) June 17, 2024
Dei 🥲pic.twitter.com/OKPKwy6B0S
#BangloreDays Bollywood Remake 🤦#Yaariyan2pic.twitter.com/Gp8V8eEQ3m
— ബിനു ജോൺ 😎🤏 (@binu_bloods4) June 17, 2024