Kuttavum Shikshayum | ആസിഫ് അലിയുടെ 'കുറ്റവും ശിക്ഷയും'; ടീസര്‍ പുറത്ത്
May 22, 2022, 17:13 IST
കൊച്ചി: (www.kvartha.com) ആസിഫ് അലി നായകനായി എത്തുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. കാസര്‍കോട് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള പൊലീസ് ഇന്‍വസ്റ്റിഗേറ്റീവ് ത്രിലര്‍ രാജീവ് രവിയാണ് സംവിധാനം ചെയ്തത്. മലയാളത്തിലെ 25 പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ്ടീസര്‍ റിലീസ് ചെയ്തത്.
നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ശറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, ദിനേശ് പ്രധാന്‍, ദേശ്രാജ് ഗുര്‍ജാര്‍, ബോബി, പൂജ ഗുര്‍ജാര്‍, മഹേശ്വരി ഷെഖാവത്, സഞ്ജയ് വിദ്രോഹി, മനോ ജോസ്, മധുസൂദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ജയ്പൂര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊകേഷന്‍. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആറാണ് 'കുറ്റവും ശിക്ഷയും' നിര്‍മിക്കുന്നത്. ക്യാമറ- സുരേഷ് രാജന്‍, സംഗീതം- ഡോണ്‍ വിന്‍സെന്റാണ്, എഡിറ്റിംഗ്- ബി അജിത്കുമാര്‍, മേകപ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, കലാ സംവിധായകര്‍- സാബു ആദിത്യന്‍, കൃപേഷ് അയ്യപ്പന്‍കുട്ടി.
Keywords: Kochi, News, Kerala, Cinema, Entertainment, Asif Ali's 'Kuttavum Shikshayum'; Teaser out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.