SWISS-TOWER 24/07/2023

കിംവദന്തികളെ പൊളിച്ചടുക്കി അര്‍ജുന്‍ കപൂര്‍; മലൈക അറോറയുമായുള്ള വേര്‍പിരിയല്‍ താരം നിഷേധിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 13.01.2022) താനും കാമുകിയും നടിയുമായ മലൈക അറോറയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത നടന്‍ അര്‍ജുന്‍ കപൂര്‍ നിഷേധിച്ചു. ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നടി ഒറ്റപ്പെട്ടിരിക്കുകയാണെന്നും ആരോടും സംസാരിക്കാറില്ലെന്നും റിപോര്‍ടുകളുണ്ടായിരുന്നു. എന്നാലിതെല്ലാം അര്‍ജുന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. മലൈകയ്‌ക്കൊപ്പമുള്ള ഒരു ചിത്രം അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അലൈക അത് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രതികരിച്ചു.

കിംവദന്തികളെ പൊളിച്ചടുക്കി അര്‍ജുന്‍ കപൂര്‍; മലൈക അറോറയുമായുള്ള വേര്‍പിരിയല്‍ താരം നിഷേധിച്ചു

'കിംവദന്തികള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതമായിരിക്കുക. അനുഗ്രഹീതരായി തുടരുക. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു'- അര്‍ജുന്‍ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'നിങ്ങളെ എല്ലാവരെയും സ്നേഹിക്കട്ടെ' പോസ്റ്റില്‍, താര സുതാരിയ അഭിപ്രായപ്പെട്ടു.

Keywords:  Mumbai, News, National, Cinema, Entertainment, Actor, Social Media, Arjun Kapoor, Rumours, Malaika Arora, Arjun Kapoor dismisses break-up rumours with Malaika Arora, says 'Ain’t no place for shady rumours'.  < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia