ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും എന്തുകാര്യം; ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ മലയാള സിനിമയില്‍ ആരും മുന്നോട്ടു വന്നില്ല; 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച് അഞ്ജലി മേനോന്‍

 


കോട്ടയം : (www.kvartha.com 12.10.2018) നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് സംവിധായിക അഞ്ജലി മേനോന്‍. തന്റെ ട്വിറ്ററിലൂടെയാണ് അഞ്ജലി മേനോന്‍ മലയാള സിനിമ സംഘടനയ്ക്ക് നേരെ തിരിഞ്ഞത്.

2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവര്‍ വ്യക്തമാക്കി.

 ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും എന്തുകാര്യം; ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ മലയാള സിനിമയില്‍ ആരും മുന്നോട്ടു വന്നില്ല; 'അമ്മ'യ്‌ക്കെതിരെ ആഞ്ഞടിച്ച് അഞ്ജലി മേനോന്‍

ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ മലയാള സിനിമയില്‍ ആരും മുന്നോട്ടു വന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് അവസ്ഥ. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണിതെന്നും അഞ്ജലി ട്വിറ്ററില്‍ കുറിച്ചു.

മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍ (സംഭവത്തിനു തൊട്ടുപിന്നാലെ) പോലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു.

കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. 

'ടേക്കിങ് എ സ്റ്റാന്‍ഡ്' എന്ന തലക്കെട്ടോടെയാണ് ബ്ലോഗില്‍ അഞ്ജലി മേനോന്‍ ഇക്കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്. മറ്റ് പല ഭാഷകളിലും ചൂഷണത്തിന് വിധേയരായപ്പെട്ടവര്‍ക്ക് സഹപ്രവര്‍ത്തകര്‍ പൂര്‍ണ പിന്തുണ നല്‍കുമ്പോള്‍ മലയാള സിനിമയില്‍ അതുണ്ടായില്ലെന്നും അഞ്ജലി കുറിച്ചു.

'മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴിവാക്കിയും സിനിമകള്‍ വേണ്ടെന്നു വച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് കാര്യക്ഷമമായ നടപടി എടുക്കുകയാണവര്‍. ആമിര്‍ഖാനെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ വരെ പിന്തുണയുമായി മുന്നിലുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anjali menon on me too movement in india bollywood malayalam industry, Kottayam, News, Controversy, Cinema, Criticism, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia