'അവളാണ് എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം'; സോനം കപൂറിന് ജന്മദിനാശംസകളുമായി അനില്‍ കപൂര്‍
Jun 9, 2020, 17:36 IST
ADVERTISEMENT
മുബൈ: (www.kvartha.com 09.06.2020) ബോളിവുഡ് താരം സോനം കപൂറിന്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തില്‍ ആശംസകളുമായി അച്ഛനും നടനുമായ അനില്‍ കപൂര്‍. തന്റെ അഭിമാനം ആണ് സോനം കപൂര്‍ എന്നാണ് എന്നാണ് അനില്‍ കപൂര്‍ മകളുടെ ജന്മദിനത്തില്‍ കുറിച്ചത്.
'എന്റെ മകള്‍, ആനന്ദ് അഹൂജയുടെ യഥാര്‍ഥ പങ്കാളി, സ്‌ക്രീനിലെ താരം, അനുകരിക്കാനാവാത്ത സ്‌റ്റൈല്‍ ഐക്കണ്‍. അവളാണ് എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, എനിക്കറിയാവുന്നവരില്‍ വച്ചേറ്റവും വലിയ മനസിന് ഉടമയായവള്‍ ( ഞാന്‍ ഭയക്കുന്ന ഒരേ ഒരു വ്യക്തിയും) ഇപ്പോഴിതാ മികച്ച ഒരു ഷെഫും... ജന്മദിനാശംസകള്‍ സോനം. നീ ഇന്ന് ഞങ്ങള്‍ക്കൊപ്പം ഉള്ളതില്‍ ഏറെ സന്തോഷം... എപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു'വെന്നും അനില്‍ കപൂര്‍ കുറിച്ചു. സ്‌നേഹം ഡാഡി എന്ന് സോനം കപൂര്‍ മറുപടിയും എഴുതിയിരിക്കുന്നു.
Keywords: Mumbai, News, National, Actor, Actress, Cinema, Entertainment, Birthday, Sonam Kapoor, Anil Kapoor, Anil Kapoor wishes Sonam Kapoor on her birthday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.