SWISS-TOWER 24/07/2023

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറക്കും

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 19.10.2021) നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്തെ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. തിയേറ്റര്‍ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് 25ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്. 

   
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറക്കും


മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച നടത്തും. പകുതിപേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം.

Keywords:  Thiruvananthapuram, News, Kerala, Cinema, Entertainment, Theater, All theaters in Kerala, including multiplexes, will be open from Monday
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia