അപവാദ പ്രചാരണം നടത്തിയതായി പരാതി; യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി നടന്‍ അക്ഷയ് കുമാര്‍

 


മുംബൈ: (www.kvartha.com 20.11.2020) ബിഹാറില്‍ നിന്നുള്ള യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. റാഷിദ് സിദ്ദിഖ് എന്നയാള്‍ തന്റെ യൂട്യൂബര്‍ക്കെതിരെയാണ് വക്കീല്‍ വഴി അക്ഷയ് കുമാര്‍ നോട്ടീസ് നല്‍കിയത്. സുശാന്ത് സിംങ് രാജ്പുത് കേസുമായി തന്റെ പേര് ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം. 

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ സുശാന്ത് സിംങ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്റെ വ്യാജ പ്രചരണങ്ങള്‍ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് നോട്ടീസില്‍ പറയുന്നു. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം നേടി.

അപവാദ പ്രചാരണം നടത്തിയതായി പരാതി; യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി നടന്‍ അക്ഷയ് കുമാര്‍

അതേസമയം സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം നേടി. സുശാന്ത് സിംങിന്റെ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ നിരവധിപേര്‍ ശ്രമിച്ചുവെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords:  Mumbai, News, National, Complaint, Cinema, Entertainment, Actor, Case, Akshay Kumar, Notice, Akshay Kumar files Rs 500 crore defamation suit against YouTuber
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia