Fire | ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' സെറ്റില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

 


കാസര്‍കോട്: (www.kvartha.com) ടൊവിനോ തോമസ് ട്രിപിള്‍ റോളില്‍ അഭിനയിക്കുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ സെറ്റില്‍ തീപ്പിടിത്തം. കാസര്‍കോട് ചീമേനിയില്‍ ഇട്ട സെറ്റിനാണ് തീപ്പിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. തക്കസമയത്ത് തീയണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത് എന്നാണ് റിപോര്‍ട്.

സിനിമയുടെ ഷൂടിംഗ് അവസാനിക്കാന്‍ വെറും 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അപകടം സംഭവിച്ചത്. തീപ്പിടിത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും 'അജയന്റെ രണ്ടാം മോഷണം'.

Fire | ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' സെറ്റില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Keywords: Kasaragod, News, Kerala, Cinema, Entertainment, Ajayante Randam Moshanam location catch fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia