മീ ടൂ വെളിപ്പെടുത്തലുകളുമായി നടി ശോഭനയും; കമന്റുകള്‍ നിറഞ്ഞതോടെ മിനിട്ടുകള്‍ക്കകം പിന്‍വലിച്ചു, പിന്നാലെ വിശദീകരണവും

 


തിരുവനന്തപുരം: (www.kvartha.com 05.11.2018) രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി നടി ശോഭനയും . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ മീ ടൂ പോസ്റ്റ് ഇട്ടതിന് മിനിട്ടുകള്‍ക്കകം തന്നെ ഇത് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് താരം പോസ്റ്റ് പിന്‍വലിച്ചത്. പിന്‍വലിക്കാനുള്ള കാരണം വ്യക്തമല്ല.

ഇന്ത്യന്‍ സിനിമാ, രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടൂ മൂവ്‌മെന്റ് ശക്തമാകുന്നതിനിടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെയായിരുന്നു പോസ്റ്റ്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം പോസ്റ്റ് പിന്‍വലിച്ചതെന്നാണ് വിവരം.

 മീ ടൂ വെളിപ്പെടുത്തലുകളുമായി നടി ശോഭനയും; കമന്റുകള്‍ നിറഞ്ഞതോടെ മിനിട്ടുകള്‍ക്കകം പിന്‍വലിച്ചു, പിന്നാലെ വിശദീകരണവും

തൊട്ടുപിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി താരത്തിന്റെ രണ്ടാമത്തെ പോസ്‌റ്റെത്തി. തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ മീ ടൂ ക്യാംപയിനിന്റെ ഭാഗമായതെന്നാണ് താരത്തിന്റെ വിശദീകരണം. ഭാവിയില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ കാരണമാകുമെന്നും താരം കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Shobana withdraws me too post minutes after posting, Actress, News, Cinema, Entertainment, Thiruvananthapuram, Facebook, post, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia