'നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് എന്നെന്നും നിങ്ങളുടെ ജീവിതത്തിലുണ്ടാകാനുളള വഴി'; ഗായത്രി അരുണ്‍ പറയുന്നു
Jan 10, 2020, 16:04 IST
കൊച്ചി: (www.kvartha.com 10.01.2020) പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ച ഒരു കഥാപാത്രമാണ് ദീപ്തി ഐപിഎസ്. നടി ഗായത്രി അരുണ്‍ ആയിരുന്നു ആ കഥാപാത്രത്തെ മനോഹരമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഗായത്രി അരുണ്‍. ഇപ്പോള്‍ പ്രിയപ്പെട്ട കൂട്ടുകാരിയെ പിരിയാതിരിക്കാനുള്ള എളുപ്പവഴി വെളുപ്പെടുത്തുകയാണ് താരം. ഉറ്റ സുഹൃത്തുക്കള്‍ തമ്മില്‍ പിരിയാതിരിക്കാന്‍ അവളുടെ സഹോദനെ വിവാഹം കഴിക്കുക എന്നതാണ് വഴിയെന്നാണ് താരം പറയുന്നത്.
ഭര്‍തൃസഹോദരിയും സുഹൃത്തുമായ അഞ്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ''നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് എന്നെന്നും നിങ്ങളുടെ ജീവിതത്തിലുണ്ടാകാനുളള വഴി അവളുടെ സഹോദരനെ വിവാഹം കഴിക്കുന്നതാണ്. ഒരാള്‍ ചിത്രത്തിലില്ല @preethyvasanth #bestiesforever #classmates #nathoons @anjanaviswapradeep''എന്നാണ് ഗായത്രി കുറിച്ചത്. ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Cinema, Entertainment, Actress, friend, Actress Gayathri Arun's facebook post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.