പഫ്‌സിന് 250 രൂപ, കാപ്പിക്ക് 100, കട്ടന്‍ ചായയ്ക്ക് 80 ബില്ല് കണ്ട് നടി അനുശ്രീ ഞെട്ടി

 


(www.kvartha.com 23.09.2016) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാധനം വാങ്ങാനെത്തുന്നവരെ പിഴിയുകയാണെന്ന് നടി അനുശ്രീ. ഫേസ്ബുക്കിലൂടെയാണ് നടി ഈ ചൂഷണത്തെ കുറിച്ച് അറിയിച്ചത്. പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ ചായയ്ക്കും കൂടി 680 രൂപയാണെന്ന് നടി പറയുന്നു.

അനുശ്രീ ഫേസ്ബുക്കില്‍ ബില്ലിന്റെ ഫോട്ടൊ സഹിതം എഴുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്‌റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ബില്ല് വന്നത് 680 രൂപ. ബില്ല് കണ്ട് നടി ഞെട്ടിപ്പോയി. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവര്‍ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ കുറിപ്പിനു താഴെ ഒരുപാട് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. 5 സ്റ്റാര്‍
ഹോട്ടലില്‍ പോലുമില്ലാത്ത വില വാങ്ങിയ സ്ഥാപനത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. ഓണത്തിനിറങ്ങിയ 'ഒപ്പം' 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' , ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ചിത്രങ്ങളില്‍ അനുശ്രീ പ്രധാനവേഷത്തിലഭിനയിച്ചിട്ടുണ്ട്. ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മഹേഷിന്റെ പ്രതികാരത്തിലും അനുശ്രീ അഭിനയിച്ചിരുന്നു.

പഫ്‌സിന് 250 രൂപ, കാപ്പിക്ക് 100, കട്ടന്‍ ചായയ്ക്ക് 80 ബില്ല് കണ്ട് നടി അനുശ്രീ ഞെട്ടി

Keywords:  Actress Anusree Shocked When He Gets A Hotel Bill, Facebook, Poster, Criticism, Thiruvananthapuram, Airport, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia