'പ്രയോഗം വ്യക്തിപരമല്ല'; വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് നടന്‍ വിനായകന്‍

 


തിരുവനന്തപുരം: (www.kvartha.com 26.03.2022) വാര്‍ത്താ  സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. ഫെയ്‌സ്ബുകിലൂടെയാണ് വിനായകന്‍ ക്ഷമ ചോദിച്ചത്. വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താരം വിവാദ പ്രസ്താവന നടത്തിയത്.

താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകന്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും താരം പറഞ്ഞു.

'പ്രയോഗം വ്യക്തിപരമല്ല'; വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് നടന്‍ വിനായകന്‍

മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന്‍ വിവാദപ്രസ്താവന നടത്തിയത്. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പെടണമെന്ന് തോന്നിയാല്‍ താന്‍ അതു നേരിട്ട് ചോദിക്കുമെന്നും അതിനെയാണു മീ ടൂ എന്നു വിളിക്കുന്നതെങ്കില്‍ അതു വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.

വിനായകന്റെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമസ്‌കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ ധ ഒട്ടും വ്യക്തിപരമായിരുന്നില്ല. വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.



ഏതെങ്കിലും സ്ത്രീയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പെടണം എന്നു തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്ന വിനായകന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയിരുന്നു. ഇതുപോലെയുള്ള നാറികള്‍ തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു താഴെ ഇടുമെന്നാണ് ലക്ഷ്മി ഫെയ്‌സ്ബുകില്‍ കുറിച്ചത്. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും താരം പറഞ്ഞു. സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ലെന്നും അത് ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ ഫെയ്‌സ്ബുകില്‍ കുറിച്ചു. നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്.

Keywords:  Thiruvananthapuram, News, Kerala, Cinema, Entertainment, Actor, Facebook Post, Actor Vinayakan apologizes for his remarks at a news conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia