'മാഷിന്റെ 51 പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്‌ലസ് മുക്കിക്കളയല്ലേ'; ചലഞ്ച് ഏറ്റെടുത്ത രമേശ് പിഷാരടിയുടെ കിടിലന്‍ ട്രോള്‍, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത ടൊവിനോയ്ക്കും ആരാധകരുടെ കൈയ്യടി

കൊച്ചി: (www.kvartha.com 14.08.2019) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നുണ്ട്. ഇതില്‍ ചലച്ചിത്രതാരങ്ങളും ഭാഗമാണ്. കൂടുതല്‍ പേരെ ഇതിനായി പ്രേരിപ്പിക്കുന്നതിനായി നടന്‍ ടൊവീനോ തോമസ് ഒരു ചലഞ്ച് ആരംഭിച്ചു. 'മാഷിന്റെ 51 പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്‌ലസ് മുക്കിക്കളയല്ലേ' എന്ന ചലഞ്ച് ഏറ്റെടുത്ത രമേശ് പിഷാരടിയുടെ കിടിലന്‍ ട്രോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

അതിന് ടൊവിനോ നല്‍കിയ മറുപടി ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു. പിഷാരടയുടെ ട്രോള്‍ ഏറ്റെടുത്ത് ടൊവീനോ തോമാച്ചായന്റെ റിലീഫ് ഫണ്ടിന്റെ ഇടയ്ക്ക് പിഷാരടി ചേട്ടന്റെ ഫണ്ട് മുക്കി കളയല്ലേ എന്ന് പറയാന്‍ എന്ന് ഒരു ആരാധകന്‍ രസകരമായി കമന്റ് ചെയ്തു. 'ഒന്നും ചെറുതല്ല ചേട്ടാ! കൊടുക്കുന്നത് എല്ലാം വലുതാണ്. കൊടുക്കാനുള്ള മനസാണ് ഏറ്റവും വലുത്' എന്നതായിരുന്നു രമേശ് പിഷാരടിയുടെ പോസ്റ്റിന് ടൊവീനോ തോമസ് നല്‍കിയ മറുപടി.

'മാഷിന്റെ 51 പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്‌ലസ് മുക്കിക്കളയല്ലേ'; ചലഞ്ച് ഏറ്റെടുത്ത രമേശ് പിഷാരടിയുടെ കിടിലന്‍ ട്രോള്‍, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത ടൊവിനോയ്ക്കും ആരാധകരുടെ കൈയ്യടി

ഈ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ രസീതിന്റെ പകര്‍പ്പിനൊപ്പം മോഹന്‍ലാല്‍ നായകനായി എത്തിയ സ്ഫടികത്തിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തിയായിരുന്നു പിഷാരടി ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

'മാഷിന്റെ 51 പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്‌ലസ് മുക്കിക്കളയല്ലേ'; ചലഞ്ച് ഏറ്റെടുത്ത രമേശ് പിഷാരടിയുടെ കിടിലന്‍ ട്രോള്‍, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്ത ടൊവിനോയ്ക്കും ആരാധകരുടെ കൈയ്യടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Flood, Funds, Social Network, Actor Tovino Thomas comment Pisharadi's post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia