ഷൂട്ടിങ്ങിനിടെ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 14.09.2020) ഷൂട്ടിങ്ങിനിടെ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ (44) കുഴഞ്ഞുവീണ് മരിച്ചു. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അദ്ദേഹം കുഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.    
Aster_MIMS

ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ് പ്രഭീഷ്. നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. സിഎസ്എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. ചക്കാലക്കല്‍ സി പി ജോസഫ്-പരേതയായ റീത്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍.

ഷൂട്ടിങ്ങിനിടെ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ കുഴഞ്ഞുവീണ് മരിച്ചു



Keywords:  Kochi, News, Kerala, Death, Actor, hospital, YouTube, Prabeesh Chakkalakkal, Shooting, Actor Prabeesh Chakkalakkal died during shooting, Cinema, Entertainment
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia