Mohanlal | 'ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എന്റെ പ്രാര്‍ഥനകള്‍'; വിജയദശമി ദിനത്തില്‍ ആശംസയുമായി നടന്‍ മോഹന്‍ലാല്‍
കൊച്ചി: (www.kvartha.com) വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി പ്രാര്‍ഥിക്കുന്നുവെന്ന് താരം പറഞ്ഞു. ഫെയ്‌സ്ബുകിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
'ഇന്ന് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എന്റെ പ്രാര്‍ത്ഥനകള്‍. വിജയദശമി ആശംസകള്‍', -എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു. അതേസമയം ആയിരക്കണക്കിന് കുരുന്നുകളാണ് ബുധനാഴ്ച അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നത്.
ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രമുഖര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി.
Keywords: Kochi, News, Kerala, Cinema, Entertainment, Mohanlal, Children, Facebook, Actor Mohanlal wishes Vijayadashami.